Live Love Laugh...
14 Nov 2019

ലോക മാനസികാരോഗ്യദിനം : ആത്‍മഹത്യ തടയാൻ നിങ്ങൾക്കെന്ത് ചെയ്യാം ?

ഡോ ഫുർഖാൻ അലി

ലോകാരോഗ്യ സംഘടന നൽകുന്ന വിവരമനുസരിച്ചു , ഓരോ 40 സെക്കന്റിലും ഒരു വ്യക്തി ആത്‍മഹത്യ ചെയ്യുന്നുണ്ട് .ഈ വിവരം ഭയാനകമാണെങ്കിലും ,ആത്‍മഹത്യ ചെയ്തു മരിക്കുന്നതിലും ഇരട്ടി ആളുകൾ ആത്‍മഹത്യ ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നുള്ളത് വളരെയധികം അലട്ടുന്ന കാര്യമാണ് .ഈ കണക്കു ലോകവ്യാപകമായി , ആത്‍മഹത്യ എന്ന പകർച്ചവ്യാധിയെ സൂചിപ്പിക്കുന്നു.ഈ തിരിച്ചറിവിൽ ലോകാരോഗ്യസംഘടന ,മറ്റു അന്താരാഷ്ട്ര മാനസികാരോഗ്യ സംഘടനകളുമായി സഹകരിച്ചു ,ആത്‍മഹത്യ തടയുന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു .അതുകൊണ്ട് ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ പ്രതിപാദ്യവിഷയം ആത്‍മഹത്യ തടയലാണ്

ഇന്ത്യയിലെ കണക്ക് കുറച്ചുകൂടി അലട്ടുന്നതാണ് .ഇന്ത്യയിലെ യുവജനങ്ങൾക്കിടയിലെ ഒന്നാമത്തെ മരണകാരണം ആത്‌മഹത്യയാണ് ,പ്രത്യേകിച്ചും ദുർബലരായ യുവതികൾ ഇതിനു വിധേയരാകുന്നു.നമ്മൾ പതിവായി കർഷക ആത്‌മഹത്യകളെ പറ്റി വാർത്തകളിൽ കേട്ടുകൊണ്ടിരിക്കുന്നു .ഈ പ്രശ്‍നം പരിഹരിക്കാൻ എല്ലാ നിലയിലും ഇടപ്പെടലും , ബഹുജന പങ്കാളിത്തവും ആവശ്യമാണെങ്കിലും , ഒരാൾക്ക് വ്യക്തിപരമായി ഇത് തിരിച്ചറിയാൻ ഒത്തിരി കാര്യങ്ങൾ ചെയ്യാനും, ആത്‌മഹത്യയിൽ നിന്നും പ്രിയപ്പെട്ടവരെ രക്ഷിക്കാനും സാധിച്ചേക്കാം.

Suicidal thoughts

അപകട സൂചനകൾ :

  • ആത്‍മഹത്യ ചെയ്യുന്ന ഭൂരിഭാഗം ആളുകളും വിഷാദരോഗം ,മദ്യപാനം കൊണ്ടുള്ള മാനസിക പ്രശ്നങ്ങൾ പോലെയുള്ള മാനസിക രോഗങ്ങൾക്കടിമയാണ് .വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി ,വ്യക്തിയെ വിദഗ്ദ്ധ സഹായം തേടാൻ പ്രേരിപ്പിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാനും ആത്‍മഹത്യ സാധ്യത കുറക്കുകയും ചെയ്യുന്നു.
  • ആത്‍മഹത്യ ചെയ്യാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ധാരാളം പ്രവർത്തികൾ ചേർന്നിരിക്കുന്നു.ഇത് മൂലം പരിപാലകന് ജാഗരൂകനാകാൻ സാധിക്കുന്നു.ഇതിൽ ചിലതു തോക്കു വാങ്ങിക്കുക ,കയർ,കീടനാശിനികൾ അല്ലെങ്കിൽ മാരകമായ മറ്റു സാധനങ്ങൾ വാങ്ങുക തുടങ്ങിയ വ്യക്തമായ പ്രവർത്തികൾ ആണ് .സെഡേറ്റീവ്സ് അല്ലെങ്കിൽ ഇൻസുലിൻ ഡോക്ടർ നിർദ്ദേശിച്ചതിലും കൂടുതൽ അളവിൽ സൂക്ഷിക്കുന്നതോ ,ആത്‍മഹത്യ കുറിപ്പ് എഴുതുന്നതോ പരിപാലകർക്കു ആത്‍മഹത്യ സൂചന നൽകുന്നു.ആധാരം ഉണ്ടാക്കുന്നത് ,വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങൾ ശരിയാക്കുന്നത് ,അപ്രതീക്ഷിതമായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു വിട പറയാൻ പോകുന്നത് തുടങ്ങിയ സൂക്ഷ്മമായ പ്രവർത്തികളും അപായ സൂചനയായി കരുതി കൂടുതൽ അന്വേഷിക്കണം
  • ആളുകൾ ആത്‌മഹത്യക്കു ശ്രമിക്കുന്നതിനു മൂന്ന് ആഴ്ച മുൻപ് അവരുടെ പ്രാഥമികാരോഗ്യ വിദഗ്‌ധനെ കൂടുതൽ സന്ദർശിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി.മരണാഭിലാഷവും ,ആത്‍മഹത്യ ചിന്തകളും ഉള്ള ആളുകൾ ഒറ്റപ്പെട്ടിരിക്കുക ,സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്നു മാറിയിരിക്കുക തുടങ്ങിയ സ്വഭാവലക്ഷണങ്ങളും കാണിക്കുന്നു .അവർ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷിക്കാൻ സാധിക്കാത്തതുകൊണ്ടു വൈകാരികപരമായി അകൽച്ച കാണിക്കുന്നു.
  • ഭാവിയിലേക്ക് യാതൊരു പ്രതീക്ഷകളും പ്രകടിപ്പിക്കാതെ ,ഭൂതകാലത്തുണ്ടായ നഷ്ടങ്ങളും , തോൽവികളും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാധാരണമാണ്.ആത്‍മഹത്യ ചെയ്യാൻ ആലോചിക്കുന്നവർ ,ലോകം തങ്ങളില്ലാതെ കൂടുതൽ മെച്ചപ്പെട്ടതാണെന്ന് സങ്കൽപ്പിക്കുന്നു.ശക്തമായ നിരാശാബോധവും , നിസ്സഹായതയുമാണ് ആളുകളെ ആത്‌മഹത്യയിലേക്ക് തള്ളിവിടുന്നത് . 'ശൗഷാങ്ക് റിഡെംപ്ഷൻ' എന്ന സിനിമയിലെ 'ആൻഡി ടഫ്‌റെയിൻ ' പറയുന്നത് പോലെ: "പ്രതീക്ഷ ഒരു നല്ല കാര്യമാണ് ,വേണമെങ്കിൽ ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന് ,നല്ല കാര്യത്തിന് ഒരിക്കലും മരണവുമില്ല ".മനുഷ്യരെ മുന്നോട്ടു കൊണ്ടുപോകുന്നതും പോരാടാൻ പ്രേരിപ്പിക്കുന്നതും പ്രതീക്ഷയാണ് .ഒരുവന് പ്രതീക്ഷ നഷ്ടപ്പെട്ടാൽ പിന്നെ ജീവിക്കുന്നതിൽ കാര്യമില്ല

എന്ത് ചെയ്യാൻ കഴിയും ?

Suicide prevention

നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.വ്യക്തിപരമായും ,തൊഴിൽപരമായും വിഷമങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ തിരിച്ചറിയേണ്ടതു പ്രധാനമാണ് .കൂടാതെ അവരെ സാഹചര്യത്തെ അഭിമുഖീകരിക്കാൻ സഹായിക്കുക .ഇവിടെ ആശയവിനിമയം വീണ്ടും കണ്ടെത്തേണ്ട ആവശ്യമുണ്ട് .സോഷ്യൽ മീഡിയയുടെ വരവോടെ നമ്മൾ അകന്നുകൊണ്ടിരിക്കയാണ് .ഒരു വ്യക്തിഗത സംഭാഷണം ,കൈ പിടിക്കുന്നത് ,ആലിംഗനം ,ചുംബനം എല്ലാം സുഖപ്പെടുത്തലിനു കാരണമാകാം.മാനസിക പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി വിദഗ്‌ദ്ധ സഹായം തേടേണ്ടത് അത്യാവശ്യമാണ് .മാനസിക പ്രശ്നങ്ങളും , ആത്‍മഹത്യ ചിന്തകളുമായി ജീവിക്കുന്ന പ്രിയപ്പെട്ട വ്യക്തിയെ മുഴുവൻ സമയം നിരീക്ഷിച്ചു , അപകടകരമായ വസ്തുക്കൾ അവരിൽ എത്തിച്ചേരാതെ ശ്രദ്ധിക്കണം.

ഒരാൾക്ക് വിദഗ്‌ധരുമായോ പ്രിയപ്പെട്ടവരുമായോ "നോ - സൂയിസൈഡ് കോൺട്രാക്ട് "ഉണ്ടാക്കാം ; ഇത് ,വ്യക്തി തനിക്ക് സ്വയം ദോഷം വരുത്താനുള്ള ചിന്തകൾ ഉണ്ടെങ്കിൽ അതു വിദഗ്‌ദ്ധനുമായി പങ്കുവെക്കുമെന്നും ,ആത്‍മഹത്യ ചെയ്യാതെ വിദഗ്‌ദ്ധസഹായം തേടും എന്നും സത്യം ചെയ്തു കൊണ്ടുള്ള എഴുതി തയ്യാറാക്കിയ കരാർ ആകാം .ഒരാൾ അടിയന്തിര സഹായം തേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു ധാരാളം സൂയിസൈഡ് ഹെല്പ്ലൈൻസ് ലഭ്യമാണ്

ആത്‍മഹത്യ തടയാൻ സാധിക്കുമെന്ന് ഓർക്കേണ്ടത് അത്യാവശ്യമാണ് .ശരിയായ സമയത്തുള്ള ഇടപെടൽ കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിക്കും.

X