Live Love Laugh...
Article. Published on Sept 02, 2019.

ഭാഷയിൽ കരുതലും സമാനുഭാവവും എങ്ങനെ കൊണ്ടു വരാം

ആളുകളെ ഒരുമിച്ചു നിർത്താനും , അവർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ,ഭാഷയിൽ പരിഹാസം ഉൾപ്പെടുത്താറുണ്ടെങ്കിലും , ചില വാക്കുകൾ ഉപയോഗിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടതുണ്ട് .ഏതാനും വാക്കുകൾ ചുവടെ ഉൾപ്പെടുത്തുന്നു.
മനസ്സിനെയും മാനസിക പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു.(വിഡ്ഢിത്തരങ്ങൾ ചെയ്യുന്നവരെ കളിയാക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു. തലച്ചോറ് വേണ്ടരീതിയിൽ പ്രവർത്തിക്കാത്തവരെ സൂചിപ്പിക്കാൻ ഈ പദം മുഖ്യധാര മാധ്യമങ്ങൾ ഉപയോഗിക്കുന്നു.)
മാനസികവളർച്ചമാന്ദ്യമുള്ളവരെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു.
കഴിവില്ലാത്തവരെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു.(18 മത് നൂറ്റാണ്ടു മുതൽ ഈ വാക്കു ഉപയോഗിച്ചു വരുന്നു.1970 കളിലും 1980 കളിലും യാതൊരു കഴിവും ശാരിരിക ക്ഷമതയും ഇല്ലാത്തവരെ കളിയാക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്നു.ഇന്നു ഇത്തരത്തിലുള്ള വ്യക്തികളെ സ്പാസ്റ്റിക് എന്ന് സൂചിപ്പിക്കുന്നതിനു പകരം സെറിബ്രൽ പാൽസി എന്ന് ഉപയോഗിക്കുന്നതാണ് അഭികാമ്യം.)
(അനൗപചാരികമായി )മനോരോഗി.
(ഔപചാരികമായി ) ഓർമ്മശക്തിയില്ലായ്‌മ .(അനൗപചാരികമായി )ദേഷ്യം ,വിഷമം ,ആവേശം എന്നിവ കൊണ്ട് യുക്തിരഹിതമായി പെരുമാറുക .
ചില കാര്യങ്ങൾ എത്ര ചെയ്താലും മതി വരാതെ പിന്നെയും പിന്നെയും ചെയ്യുന്ന മാനസിക രോഗം.
(ഔപചാരികമായി )വിഷാദരോഗത്തിന് അടിമപ്പെടുക . (അനൗപചാരികമായി )ഉൽസാഹമില്ലാതെ സങ്കടപ്പെട്ടിരിക്കുക .
കുട്ടികളിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ.
മാനസിക വൈകല്യമുള്ള വ്യക്തിയെ സൂചിപ്പിക്കുന്നു .(ഈ പദം ഇന്ത്യയിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.ഈ പദം ഉപയോഗിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെടുന്നതുകൊണ്ടു ആഗോളതലത്തിൽ "ഇന്റെലെക്ച്വലി ഡിസേബിൾഡ് " എന്ന് ഉപയോഗിക്കുന്നു .)
മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലത്തിന് അടിമപ്പെടുന്നയാൾ
Understand depression better.What is Depression?

ഉപയോഗവും സന്ദർഭവും

ഭാഷയുടെ ഉപയോഗം സന്ദർഭത്തിനെ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു ഇത്തരം പദങ്ങൾ ഉപയോഗിക്കുമ്പോൾ ആരെയും വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ

ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അത് സ്റ്റീരിയോടൈപ്പുകളെ സഹായിച്ചേക്കാം .ക്ഷണികവും,താത്കാലികവുമായ വികാരങ്ങളെ ആൺഷ്യസ്‌ ,ഡിപ്രെസ്സ്ഡ് എന്ന് വിശേഷിപ്പിക്കുന്നത് , സംഘാടക കഴിവിലെ പരിമിതിയെ ഒ സി ഡി എന്ന് പറയുന്നത് ഇത്തരം രോഗങ്ങളുടെ ദുർബലത കുറക്കുന്നു.കുറ്റവാളികളുടെ പെരുമാറ്റത്തെ അനുകൂലിക്കാൻ മെന്റലി ഡിസ്റ്റബ്ഡ് ആണെന്ന് പറയുന്നതാണ് മറ്റൊരു ഉദാഹരണം.ഭൂരിഭാഗം മാനസിക രോഗികളും അക്രമാസക്തരല്ല എന്നുള്ളതാണു വാസ്‌തവം.

അപകർഷത അനുമാനം

ഇത്തരം സ്റ്റീരിയോടൈപ്പുകൾ അപകർഷത അനുമാനത്തിനു കാരണമാകുന്നു .മാനസിക രോഗികളുടെ ബുദ്ധിശക്തി ശരാശരിയേക്കാൾ താഴെയാണെന്നും അവർക്ക് മാനസികശേഷി സ്വയം നിയന്ത്രിക്കാൻ സാധിക്കില്ലെന്നും ആളുകൾ ധരിക്കുന്നു. ഇത് പൂർണമായും ശരിയല്ല.ഉദാഹരണത്തിന് ഹൈ ഫങ്ക്ഷനിങ് ഓട്ടിസം, സാവന്റ് സിൻഡ്രോം പോലുള്ള രോഗമുള്ളവരുടെ ബുദ്ധിനിലവാരം ശരാശരിയേക്കാൾ ഉയർന്നതായിരിക്കും.

സമാനുഭാവവും ജാഗ്രതയും പരിശീലിക്കുക




നമ്മുടെ സാഹചര്യമാണ് ആശയവിനിമയത്തിന്റെ ഗതി നിർണ്ണയിക്കുന്നത്.പൊതുവെ സന്ദർഭത്തെ പറ്റി വേണ്ട ധാരണയില്ലാത്ത പക്ഷം സംസാരത്തിൽ സമാനുഭാവവും ജാഗ്രതയും പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
X