Live Love Laugh...
27Sept 2019

ഇന്ത്യയിലെ ആത്‌മഹത്യാപ്രവണതകൾ

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്കുപ്രകാരം ആഗോളതലത്തിൽ എല്ലാ 40 സെക്കന്റിലും ആത്‍മഹത്യ മൂലം മരണം സംഭവിക്കുന്നുണ്ട്.(സ്രോതസ്സ്‌)

ആത്‌മഹത്യകൾക്കു നിരവധി കാരണങ്ങൾ ഉണ്ടാകാമെങ്കിലും മാനസിക പ്രശ്നങ്ങളായ വിഷാദ രോഗം ,ഉത്കണ്ഠ , സ്‌കിസോഫ്രീനിയ ,സമ്മർദം തുടങ്ങിയവ പ്രധാന അപകടഘടകങ്ങളാണ് . നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നുള്ള വിവരമനുസരിച്ചു ,2015 വർഷത്തിലെ ഇന്ത്യയിലെ 3.3 % ആത്‌മഹത്യകൾക്കു കാരണമായത് സാമ്പത്തിക ക്ലേശം , പാപ്പരത്തം,സാമ്പത്തിക നിലയിലെ മാറ്റം തുടങ്ങിയവയായിരുന്നു (സ്രോതസ്സ്‌).

ഒരു പൊതു ആരോഗ്യ പ്രതിസന്ധി

സമീപകാലത്തെ ലാൻസെറ്റ് പഠനപ്രകാരം, 2016 വർഷം ഇന്ത്യയിൽ ഉണ്ടായിട്ടുള്ള 2,30,314 മരണങ്ങളുടെ ,പ്രധാന കാരണങ്ങളിൽ ഒൻപതാമത്തെതു ആത്‍മഹത്യ ആയിരുന്നു.2018 ജൂലൈ മാസം ലാൻഡ്മാർക് മെന്റൽ ഹെൽത്ത് കെയർ ലോ പ്രാബല്യത്തിൽ വന്നതു കുറെ ആത്‌മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ കാരണമായിട്ടുണ്ടാകാം.

1990 നും 2016 നും ഇടയിൽ, ഇന്ത്യയിൽ ആത്‍മഹത്യ മൂലമുള്ള മരണങ്ങളിൽ അമ്പരപ്പിക്കുന്ന വിധത്തിൽ 40 .1 % വർദ്ധനവ് ഉണ്ടായിട്ടുണ്ട് .1990ഇൽ 1 .64 ലക്ഷം മരണങ്ങളായിരുന്നുവെങ്കിൽ ,2016ഇൽ 2 .30 ലക്ഷമായി .

ഇന്ത്യയിൽ ആത്‍മഹത്യ "ഒരു പൊതു ആരോഗ്യ പ്രതിസന്ധി " ആണെന്നും ഉടനടി അഭിമുഖികരിക്കേണ്ടതാണെന്നും നിരവധി ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു കുടുംബാംഗത്തിന്റെ ആത്‍മഹത്യ, കുറഞ്ഞത് ആറു പ്രിയപ്പെട്ടവരെ തകർക്കുന്നു (സ്രോതസ്സ്‌). ഇത്തരം ആളുകൾ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചികിത്സാ സമയം ആത്‌മഹത്യാപ്രവണതയും കാണിക്കുന്നു.

സ്ത്രീകൾ

മാനസിക പ്രശ്നങ്ങളായ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയവക്കും ശരീരസംബന്ധമായ പ്രശ്നങ്ങൾക്കും കൂടുതൽ ഇരകളാകുന്നത് സ്ത്രീകളാണ്.മുൻപ് സൂചിപ്പിച്ച ലാൻസെറ്റ് പഠനപ്രകാരം, ആത്‍മഹത്യ ചെയ്യുന്ന എല്ലാ 5 സ്ത്രീകളിലും 2 പേർ ഇന്ത്യക്കാരാണ് .സ്ത്രീകളിലെ ഇത്തരം മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന പൊതു ഘടകങ്ങൾ :

 • കുടുംബങ്ങളിലെ ഉയർന്ന അംഗസംഖ്യ
 • ചെറുപ്പത്തിലെയുള്ള വിവാഹം
 • അനാവശ്യവും,അപ്രതീക്ഷിതവുമായ ഗർഭം
 • തൊഴിലില്ലായ്മ
 • യാഥാർഥ്യബോധമില്ലാത്ത സാമൂഹിക പ്രതീക്ഷകൾ
Suicidal thoughts

ഇത്തരം ഘടകങ്ങളോടൊപ്പം മാനസിക ആരോഗ്യ സംവിധാനങ്ങളുടെ അഭാവം സ്ത്രീകളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് വിഷാദ രോഗം ,പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നീ രോഗങ്ങൾക്കു കാരണമാകുകയും ,പിന്നീട് ഇവരെ ആത്‌മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്നു.

2016 വർഷം, ലോകത്താകമാനമായി ആത്‍മഹത്യ ചെയ്ത 2,57,624 സ്ത്രീകളിൽ 37 % അഥവാ 94,380 പേർ ഇന്ത്യക്കാരാണ് ."15 നും 29 നും ഇടയിലുള്ള കൂടുതൽ സ്ത്രീകളുടെയും 15 നും 39 നും ഇടയിലുള്ള സ്ത്രീകളുടെയും മരണം ആത്‍മഹത്യ ആയിരുന്നു” എന്ന് ലാൻസെറ്റ് പഠനം പറയുന്നു.ആത്‍മഹത്യ ചെയ്ത സ്ത്രീകളിൽ ഭൂരിഭാഗവും വിവാഹിതരായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു."

വീട്ടുകാർ നേരത്തെ ഏർപ്പെടുത്തുന്ന വിവാഹം,ചെറു പ്രായത്തിലെ അമ്മയാകുന്നത്,താഴ്ന്ന സാമൂഹിക സ്ഥിതി ,ഗാർഹിക പീഡനം ,സാമ്പത്തിക ആശ്രയത്വം" തുടങ്ങിയ കാരണങ്ങളാണ് വിവാഹിതരായ സ്ത്രീകളെ ആത്‌മഹത്യയിലേക്കു നയിച്ചതെന്ന് പഠനം

പറയുന്നു.സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

കൗമാരം

ഇന്ത്യൻ ജനസംഖ്യയുടെ 50 %ഇൽ കൂടുതൽ ആളുകൾ 25 വയസ്സിനു താഴെയാണ്.ലാൻസെറ്റ് പഠനം പ്രകാരം ,ഇന്ത്യ പോലുള്ള യുവരാജ്യത്തു യുവജനങ്ങൾ ഭയപ്പെടുത്തുന്ന തരത്തിൽ ആത്‍മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് .ലാൻസെറ്റ് പഠനം പ്രകാരം ആഗോളതലത്തിൽ ആത്‍മഹത്യ ചെയ്യുന്ന , 15 നും 29 നും ഇടയിലുള്ളവരുടേയും 15 നും 39 നും ഇടയിലുള്ളവരുടേയും ,സ്ഥാനം യഥാക്രമം രണ്ടും മൂന്നും ആണെങ്കിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനമാണ് . 2016ഇൽ 15 നും 39 നും ഇടയിൽ മരണപ്പെട്ട , 1,45,567 പേരിൽ 63 % ആത്‍മഹത്യ ആയിരുന്നുവെന്ന് പഠനം പറയുന്നു.താഴെ പറയുന്ന കാരണങ്ങൾ കൊണ്ടുണ്ടായ മാനസികപ്രശ്നങ്ങൾ ആയിരുന്നു ആത്‌മഹത്യയിലേക്കു നയിച്ചത് .

 • കുടുംബപ്രശ്നങ്ങൾ
 • പരീക്ഷാഫലം
 • ബന്ധുത്വം സംബന്ധിച്ച പ്രശ്നങ്ങൾ
 • സ്കൂൾ,കോളേജ് ,ജോലിസ്ഥലം എന്നിവിടങ്ങളിലെ വലിയ സമ്മർദം
 • അനുചിതമായ കരിയർ തിരഞ്ഞെടുത്തത്
 • മോശകരമായ ബന്ധങ്ങൾ
 • ലഹരിവസ്തുക്കളുടെ ദുരുപയോഗം
Suicidal thoughts

സമൂഹം ഓരോ ദിവസ്സം ചെല്ലുന്തോറും വ്യക്തിഗതമായിക്കൊണ്ടിരിക്കുന്നത് കൊണ്ട്,വിദ്യാർത്ഥികൾക്ക് തോൽവികളെ നേരിടാനോ,പ്രതീക്ഷകളെ അഭിമുഖീകരിക്കാനോ വേണ്ടവിധത്തിലുള്ള പിന്തുണ, കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ലഭിക്കുന്നില്ല. ഇത് യുവജനങ്ങളിൽ സമ്മർദത്തിനും പിന്നീട് ആത്‌മഹത്യയിലേക്കും നയിക്കുന്നു.

കൗമാരക്കാരുടെ ഇടയിൽ സമ്മർദം,വിഷാദരോഗം ,ഉൽക്കണ്ഠ എന്നിവയെക്കുറിച്ചു ബോധവൽക്കരിച്ചു ,മാനസികപ്രശ്നങ്ങളെ പറ്റിയുള്ള ദൂഷണം ലഘൂകരിക്കാൻ ഞങ്ങളുടെ #YouAreNotAlone പ്രോഗ്രാം ലക്ഷ്യമിടുന്നു.90 മിനിറ്റ് സെഷനിൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യൂ.

പുരുഷന്മാർ

ആഗോളതലത്തിൽ 23.4% ആത്‌മഹത്യകൾ ഇന്ത്യയിൽ ആണ് നടക്കുന്നത് (സ്രോതസ്സ്).മാനസിക പ്രശ്നങ്ങളെ പറ്റിയുള്ള അവബോധമില്ലായ്മ കൊണ്ട് ,ദുർബലനെന്നു മുദ്രകുത്തപ്പെടുന്നതു ഭയന്ന് ,വിഷമഘട്ടങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാൻ പുരുഷന്മാരെ

പ്രേരിപ്പിക്കുന്നു.ശ്രദ്ധിക്കപ്പെടാതെയും, ചികിത്സിക്കാതെയും പോകുന്ന ഇത്തരം സമ്മർദം, പിന്നീട് ആത്‌മഹത്യയിലേക്കു വഴിതെളിക്കുന്നു .1990 മുതലുള്ള പ്രായപരിധിയിലുള്ള ആത്‍മഹത്യ മരണനിരക്ക് , കാലക്രമേണ സ്ത്രീകളുടെ കുറഞ്ഞെങ്കിലും പുരുഷന്മാരുടേതിന് മാറ്റമൊന്നുമുണ്ടായില്ല.ലാൻസെറ്റ് പഠനത്തിൽ ,2016 ഇൽ 1,00,000 പുരുഷന്മാരിൽ ഉയർന്ന ആത്‍മഹത്യ മരണനിരക്ക് ആയ 21.2 % കണ്ടെത്തി.ഇന്ത്യയിൽ പുരുഷന്മാർ ഉയർന്ന സമ്മർദം അനുഭവിക്കുന്നതിനു കാരണം:

 • തൊഴിലില്ലായ്മ
 • ദാരിദ്ര്യം
 • സാമ്പത്തിക പ്രശ്നങ്ങൾ
 • മദ്യപാനം
 • അനാരോഗ്യം

ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും കൊണ്ടുള്ള കർഷകരുടെ ആത്‍മഹത്യ ആണ് പുരുഷന്മാരുടെ ഉയർന്ന ആത്‍മഹത്യ മരണനിരക്കിനു കാരണം എന്നതുകൊണ്ട്,മാനസികാരോഗ്യ ബോധവൽക്കരണവും ,മെച്ചപ്പെട്ട മാനസികാരോഗ്യ സംവിധാനങ്ങളും ആവശ്യമാണ്.

മാനസികാരോഗ്യ ബോധവൽക്കരണത്തിനായി വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.മാനസികാരോഗ്യപ്രശ്നങ്ങൾ തടയാനും മാനസിക ക്ഷേമം മെച്ചപ്പെടുത്താനും വേണ്ടി , ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനും ,വിദഗ്‌ധരുടെ സഹായം തേടാനും ശ്രദ്ധിക്കേണ്ടതുണ്ട്

നിങ്ങൾക്കോ , നിങ്ങൾക്കറിയുന്ന ഏതെങ്കിലും വ്യക്തിക്കോ ആത്‍മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ഉടൻതന്നെ ഒരു മാനസികാരോഗ്യ വിദഗ്‌ധനെ സമീപിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു .നിങ്ങളുടെ അടുത്തുള്ള തെറാപ്പിസ്റ്റിനെ പറ്റി അറിയാൻ ഞങ്ങളെ വിളിക്കു അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ.

X