Live Love Laugh...
04 Jul 2019

ഭീഷണിപ്പെടുത്തലും യുവജനതയിലെ സ്വാധീനവും

2016 ജൂലൈ മാസം സ്കൂളിൽ നിന്നും വീട്ടിലെത്തിയ 14 വയസ്സുകാരൻ ടെറസ്സിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി .വാനിൽ കൂടെ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി ആ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നു അന്വേഷണത്തിൽ കണ്ടെത്തി .ഒരു മെട്രോ നഗരത്തിലെ പ്രശസ്തമായ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി കൂട്ടുകാരിൽ നിന്നും സഹിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനമാണ് മറ്റൊരു സംഭവം .പൊതുവെ സൗമ്യ സ്വഭാവക്കാരനായ കുട്ടി അക്രമാസക്തനായതിനെ തുടർന്ന് വൈദ്യസഹായം വിളിച്ചത് ഈ സംഭവം വെളിച്ചത്തു വരാൻ കാരണമായി .ഇന്ത്യയിൽ ഭീഷണിപ്പെടുത്തലും അതിനിരയാകുന്ന സംഭവങ്ങളും ധാരാളമാണ്.എങ്കിലും മിക്ക സംഭവങ്ങളും പുറത്തു വരാതെ മൂടിവെക്കപ്പെടുകയാണ്.

Bullying
എന്താണ് ഭീഷണിപ്പെടുത്തൽ ?

സ്വന്തം ശക്തി ഉപയോഗിച്ച് അക്രമണാത്മകമായ സ്വഭാവം കാണിക്കുനതിനെയാണ് പീഡനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സംഭവങ്ങൾ പൊതുവെ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് പീഡനത്തിന് ഇരകൾ ആകുന്നവർക്കു ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാക്കുന്നു. അതുകൊണ്ട് ഇത്തരം പെരുമാറ്റ രീതികൾ ശരിയായ സമയത്തു കണ്ടെത്തേണ്ടത് പ്രധാനമാണ്

മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ കാര്യ സാധ്യത്തിനോ വേണ്ടി ശാരീരികോപദ്രവം ചെയ്യുന്ന സംഭവങ്ങളാണ് സ്വതവേ ശാരീരിക പീഡനമായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഏതു രീതിയിലുമുള്ള ആക്രമണം, അടിച്ചമർത്തൽ എല്ലാം ഇതിൽ ഉൾപ്പെടുന്നു. ചീത്തവിളി, കളിയാക്കൽ, അനാവശ്യ പരാമർശങ്ങൾ, പരിഹാസം, ലൈംഗിക ചുവയുള്ള സംസാരം എല്ലാം വാക്കാലുള്ള ഭീഷണിയിൽ ഉൾപ്പെടുന്നു.കിംവദന്തി മനപ്പൂർവം പരത്തുന്നത്, സാമൂഹികമായി ഒറ്റപ്പെടുത്തുന്നത്, വ്യക്തിയുടെ രൂപം, പെരുമാറ്റം എന്നിവയെ കുറിച്ചുള്ള പരാമർശം എല്ലാം സാമൂഹിക ഭീഷണിയിൽ ഉൾപ്പെടുന്നു. സാങ്കേതിക വിദ്യ, ഇന്റർനെറ്റ് മുതലായവയുടെ വ്യാപകമായ ഉപയോഗത്താൽ സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇലക്ട്രോണിക് മാധ്യമം ഉൾപ്പെട്ടിട്ടുള്ള ഇത്തരം പല സംഭവങ്ങളും ആത്മഹത്യയിൽ കലാശിക്കുന്നു.

Physical Bullying

8നും 17നും ഇടയിൽ പ്രായമുള്ള യുവജനതയിലെ, വർധിച്ചുകൊണ്ടിരിക്കുന്ന സൈബർ കുറ്റകൃത്യങ്ങളെ പറ്റിയുള്ള പഠനം അനുസരിച്ച്, 25 രാജ്യങ്ങളിൽ ഇന്ത്യ 3ആം സ്ഥാനത്താണ്. രാജ്യത്തിലെ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ശാരീരിക പീഡനവും വ്യാപകമായ പ്രശ്നമാണ്. ഇന്ത്യൻ സ്കൂളുകളിൽ 9നും 13നും ഇടയിലെ 42%ത്തിൽ കൂടുതൽ വിദ്യാർത്ഥികളും 13നും 17നും ഇടയിൽ 36% കൂടുതൽ വിദ്യാർത്ഥികളും ശാരീരിക പീഡനത്തിനിരകളാണ്

പല തരത്തിലുള്ള ഓൺലൈൻ പ്ലാറ്റഫോംകളിൽ കുട്ടികളുടെ സാന്നിധ്യം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരാൻ കാരണമായി. സോഷ്യൽ മീഡിയ കുടുംബം, കുട്ടുകാർ എന്നിവർക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനോടൊപ്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു. കുട്ടികളിലും, യുവാക്കളിലും സാങ്കേതിക വിദ്യയുടെ അതിപ്രസരണം മൂലം വിഷാദ രോഗം, ആശങ്ക, ആത്‍മഹത്യ പ്രവണത എന്നിവക്കുള്ള സാധ്യത വർധിച്ചു വരുന്നതായി 'ടെക്നോളജി ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്', എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം മെച്ചപ്പെടുത്തി കാണിക്കാനുള്ള സമ്മർദ്ദവും, മറ്റുള്ളവരുടെ ജീവിതവുമായുള്ള താരതമ്യപ്പെടുത്തലും ഓൺലൈൻ കുറ്റകൃത്യങ്ങളുടെ ഇരകളാക്കുന്നു

Cyber Bullying
ഭീഷണിപ്പെടുത്തലും സൗഹൃദവും

സുഹൃത്തുകളിനിടയിലെ ഭീഷണിപ്പെടുത്തൽ കണ്ടെത്താൻ പ്രയാസമാണ്. കിംവദന്തി പ്രചരിപ്പിക്കുക, ഒറ്റപ്പെടുത്തുക, രൂപത്തെ പറ്റിയോ, പെരുമാറ്റത്തെ പറ്റിയോ ചില സന്ദർഭങ്ങളിൽ കളിയാക്കുക എല്ലാം ഇതിൽ ഉൾപ്പെടുന്നു. സുഹൃത്തുക്കൾക്കിടയിലെ വഴക്കാളിത്തരം ഇരകളിൽ ഉണ്ടാക്കുന്ന ആഘാതം ഭീകരമാണ്. സൗഹൃദം നഷ്ടപ്പെടുമോ എന്നുള്ള ഭയത്താൽ കൂട്ടി ഇത്തരം സുഹൃത്തുക്കളെ പറ്റി പറയാൻ മടി കാണിക്കുന്നു .

ഭീഷണിപ്പെടുത്തൽ കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം

പീഡനത്തിന് ഇരകളാക്കപ്പെടുന്ന കുട്ടികളും, യുവാക്കളും ശരിയായ പിന്തുണയുടെ അഭാവത്താൽ, അവരുടെ അനുഭവം പുറം ലോകവുമായി പങ്കുവക്കാൻ കഴിയാതെ വിഷമിക്കുന്നു. പലപ്പോഴും വൈകാരിക ആഘാതം ശാരീരിക ആക്രമങ്ങളിൽ കലാശിക്കുന്നു

ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലായി 15നും 49നും ഇടയിലുള്ള 9000 പുരുഷന്മാരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ സെന്റർ ഫോർ റിസർച്ച് ഓൺ വുമൺ ആൻഡ് UNFPA പ്രസിദ്ധികരിച്ച സർവ്വേ അനുസരിച്ചു, ബാല്യകാലത്തു നേരിടേണ്ടി വരുന്ന ആക്രമണവും വിവേചനവും ഭീഷണിപ്പെടുത്തൽ സ്വീകാര്യമായ പെരുമാറ്റമായി പരിഗണിക്കാൻ കാരണമാക്കുന്നു. ധാരാളം ഇരകൾ അവരുടെ മാനസിക പീഡനം മറക്കാനായി സ്വയം വേദനിപ്പിക്കുന്നു. കൂടുതൽ കുട്ടികളും ഭയം മൂലം രക്ഷിതാക്കളുമായി വിഷമങ്ങൾ പങ്കുവെക്കാതിരിക്കുകയും ആശങ്ക, വിഷാദരോഗം, ഒറ്റപ്പെടൽ എന്നിവക്കടിമപ്പെടുകയും ചെയ്യുന്നു. ഭീഷണിപ്പെടുത്തൽ ഭയം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്നത് കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തെ തന്നെ ബാധിക്കുന്നു

രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക്

കുട്ടികളിലെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, അവർ ആസ്വദിച്ചിരുന്ന കാര്യങ്ങൾ ചെയ്യാൻ ഉത്സാഹമില്ലായ്ക, പഠനത്തിലെ അശ്രദ്ധ മുതലായ ചിഹ്നങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ചില സന്ദർഭങ്ങളിൽ പീഡനത്തിനിരയായ കുട്ടി അക്രമാസക്തതയോ, ആത്‍മഹത്യ പ്രവണതയോ കാണിക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ കണ്ടാൽ മുതിർന്നവർ ഉടൻ അതിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കണം. ഇത് ചെയ്യാനായി താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

  • രക്ഷിതാക്കളും അധ്യാപകരും റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ വളരെ ഗുരുതരമായി പരിഗണിക്കുകയും ഇരയെ ധാർമികപരമായും വൈകാരീരപരമായും പിന്തുണക്കണം
  • കുട്ടികളും, യുവാക്കളും അവർക്കു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളാണ് അനുകരിക്കുക. അതുകൊണ്ടു കുട്ടികളുടെ അന്തരീക്ഷം മെച്ചപ്പെട്ടതാണെന്നു മുതിർന്നവർ ഉറപ്പു വരുത്തണം. കുട്ടികൾക്കിടയിലെ വഴക്ക് ശ്രദ്ധയിൽ പെട്ടാൽ അതിൽ ഇടപെട്ടു പരിഹരിക്കാൻ ശ്രമിക്കണം
  • കുട്ടികളെ ഇരയെന്നോ അക്രമിയെന്നോ ലേബൽ ചെയ്യാതിരിക്കുക. അവരെ അവരുടെ പ്രവർത്തിയുടെ അനന്തരഫലങ്ങൾ പറഞ്ഞു മനസ്സിലാകുക
  • അധ്യാപകരും, രക്ഷിതാക്കളും സൈബർ സുരക്ഷയെ പാട്ടി ചെറിയ പ്രായം മുതൽ തന്നെ കുട്ടികളെ ബോധവാന്മാരാക്കുക
ഭീഷണിപ്പെടുത്തൽ നിയമപ്രകാരം ശിക്ഷാർഹമാണ്

2007 രാഘവൻ കമ്മിറ്റി റിപ്പോർട്ട് സ്‌കൂളുകളിലെയും കോളേജുകളിലെയും റാഗിങ് നിയന്ത്രിക്കാൻ വിവിധ നിർദ്ദേശ്ശങ്ങൾ ശുപാർശ്ശ ചെയ്‌തിരിക്കുന്നു .റിപ്പോർട്ട് റാഗിങ്ങിനെ മനുഷ്യാവകാശങ്ങളുടെ ലംഘനമായി വർഗ്ഗികരിക്കുന്നു.

ഈ റിപ്പോർട്ടിന്റെ ശുപാർശ്ശ അനുസരിച്ചു CBSE എല്ലാ സ്കൂളുകളിലും ആന്റി ബുള്ളിയിങ് കമ്മിറ്റികൾ തുടങ്ങാൻ നിർദ്ദേശ്ശിച്ചിരിക്കുന്നു .കമ്മിറ്റികൾക്ക് റാഗിങ് ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകാനോ,സസ്‌പെൻഡ് ചെയ്യാനോ,വേണമെങ്കിൽ സ്കൂളിൽ നിന്ന് പുറത്താക്കുവാനോ ഉള്ള അധികാരമുണ്ട്.

കോളേജിൽ റാഗിങ് പരിഹരിക്കാൻ 2009ഇൽ യുജിസി ആന്റി റാഗിങ് നോട്ടിഫിക്കേഷൻ പ്രസിദ്ധികരിച്ചു. നോട്ടിഫിക്കേഷൻ അനുസരിച്ചു എല്ലാ കോളേജുകളും കൗൺസെല്ലേഴ്സ്നെ നിയമിക്കേണ്ടതാണ്. എല്ലാ കോളേജിലും, റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ പരിഹരിക്കാൻ, ആണിത് റാഗിങ് സ്‌ക്വാഡ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് .

റാഗിങ്ങും അനുബന്ധിച്ചുള്ള പീഡനവും ഇന്ത്യൻ പീനൽ കോഡിന് കീഴെ നിരവധി സെക്ഷൻസിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. സെക്ഷൻ 506 (കുറ്റകരമായ ഭീഷണിക്കുള്ള ശിക്ഷ), സെക്ഷൻ 323-326, സെക്ഷൻ 304 (റാഗിങ് മുഖേന ഇര കൊല്ലപ്പെടുക), സെക്ഷൻ 306(അടിമഹത്യക്കു പ്രേരിപ്പിക്കുക) എന്നിവ അതിൽ ചിലതാണ്.

സൈബർ ഭീഷണികൾ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ പ്രത്ത്യേക നിയമമില്ല. എങ്കിലും കുറ്റകരമായ ഭീഷണി കൈകാര്യം ചെയുന്ന ഐപിസി സെക്ഷൻ 506, 507 എന്നിവ സൈബർ കുറ്റകൃത്യങ്ങൾക്കു ബാധകമാണ്. ഇരയെ അപകീർത്തിപ്പെടുത്തുന്ന കേസുകളിൽ സെക്ഷൻ 499 ബാധകമാണ്. സൈബർ സ്ടാൽകിങ്, ലൈങ്കിക അതിക്രമണം, ഇലക്ട്രോണിക് മാധ്യമം വഴിയുള്ള മറ്റു അതിക്രമം എന്നിവക്ക് ഐപിസി 354എ, 354 D എന്നിവ ബാധകമാണ്, വ്യക്തിയുടെ സ്വകാര്യത ലംഘനം ശിക്ഷിക്കുന്ന IT ആക്ടിലെ 66E സെക്ഷനും ഈ കേസുകളിൽ ബാധകമാണ്.

X